മേഘമില്ല; എങ്കിലും ഈ സന്ദേശം...
കാളിദാസന്റെ കാലത്ത്
തീവണ്ടിയില്ലയിരുന്നു
തീവണ്ടിക്കു ഒരു കാളിദാസനെയും
കിട്ടിയില്ല
തീവണ്ടി കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക്
പാളങ്ങള്‍ എന്നൊരു രൂപകം ചമയ്ക്കാനവില്ല
സമാന്തരത്തെക്കുറിച്ചു മറ്റെന്തെങ്കിലും
അയാള്‍ രൂപകപ്പെടുതിട്ടുണ്ടാകണം
ജനറല്‍ കമ്പാര്‍ട്ട്മെന്റ് എന്നൊരു ഉപമയോ
ലെഡീസ് കമ്പാര്‍ട്ട് മെന്റ് എന്നൊരു ബിംബമോ
പച്ചക്കൊടി എന്നൊരു ഉത്പ്രേക്ഷയോ
അയാള്‍ ചെയ്തിട്ടുണ്ടാകാന്‍ ഇടയില്ല
വണ്ടിക്കു കാത്തിരിക്കുന്നവരുടെ സംഭ്രമങ്ങള്‍
കയറുന്നവരുടെ പരാക്രമങ്ങള്‍
കാപ്പി കാപ്പി
ചുളംവിളി
ഒന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടകില്ല
മരണത്തിന്റെ തണുത്ത പാളങ്ങള്‍
അപായ ചങ്ങലകള്‍
ഹൌരയിലേക്കോ
ജമ്മു താവിയിലീക്കോ
നിസാമുദ്ദിനിലെക്കോ
ചുളംവിളിച്ചാകട്ടെ
ഈ സന്ദേശം.
No comments:
Post a Comment