Sunday, November 6, 2011

Dr Bhupen Hazarika


2011 November 5
Legendary singer-composer Dr Bhupen Hazarika passes away.
Dr Hazarika was born in Sadiya, Assam in 1926 and began his career as a child artist in the film Indramalti singing Biswha Bijoy Noi Jawan.

A balladeer who composed his own lyrics and music, Dr Hazarika lent his voice to the film Gandhi To Hitler, where he sang Mahatma Gandhi's favourite bhajan, Vaishnava Jana To.

Dr Hazarika produced, directed, composed music and sang for Assamese films such as Era Batar Sur (1956), Shakuntala (1960), Pratidhwani (1964), and Lotighoti (1967).

A lesser known fact about the musical genius was that he was a trained journalist, who had studied Mass Communications from the prestigious Columbia University in the forties. As a reporter, he covered the Chinese War, which is where he wrote the poignant Koto Juwanor Mrityu Hol sitting in the Bomdila Club with a heap of dead bodies of Indian soldiers.

He was deeply involved in political and social issues and remained the peoples' voice, bridging all gaps between an area which is otherwise seen as virtually cut off.

He composed the music for several outstanding Bengali films, such as Jiban Trishna, Jonakir Alo, and Chameli Memsaab.

Involved in the Indian Civil Society Movement from his childhood, he continued writing and composing masterpieces steeped in social consciousness, which ironically are a striking contrast to the famous love songs for which he gained mass recognition.

Dr Hazarika, who had a genius for weaving a magical tapestry out of traditional Assamese music and lyrics, was regarded as one of the greatest living cultural communicators of South Asia.

Many in this country identify him with the song Dil Hum Hum Kare (Rudaali 1993), which was the Hindi version of the famous song Buku Hom Hom Kare.

He was awarded the Padma Bhushan (2001), the Dadasaheb Phalke Award (1992), the Asom Ratna (2009) and the Sangeet Natak Akademi Award (2009).

Dr Hazarika was also recognised as the first Indian music director for Best Music internationally for the film Rudaali at the Asia Pacific International Film Festival in Japan in 1993.

He was also the winner of the All India Critic Association Award for the Best Performing Folk Artist (1979).

This year he celebrated his birthday, sadly, in the ICU of the hospital on September 8 when he cut a cake with fans who sang his favourite numbers.

Courtesy:ndtv. Sandhehi pays homage to this great musician.

Tuesday, October 18, 2011

കാക്കനാടന് ആദരാഞ്ജലികള്‍


മലയാള സാഹിത്യത്തിനു ആധുനികതയുടെയും, അസ്ഥിത്വവാദങ്ങളുടെയും തീക്ഷ്ണഭാവങ്ങള്‍ പകര്‍ന്നു നല്‍കിയ ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ വിടപറഞ്ഞു. സ്വകീയമായ വീക്ഷണമണ്ഡപവും മൗലികമായ ആവിഷ്കരണ രീതിയുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഓരോ കൃതികളും ഓരോ അന്വേഷണങ്ങളാണ്. ഈ അന്വേഷണത്തിനിടയില്‍ പരോക്ഷമായി നടക്കുന്ന സാമൂഹിക വിമര്‍ശനം അതിനിശിതമായ ശരങ്ങള്‍പോലെ പിളര്‍ക്കേണ്ടവയെ പിളര്‍ക്കുകയും, തകര്‍ക്കേണ്ടവയെ തകര്‍ക്കുകയും ചെയ്യുന്നു.ഏറെക്കാലമായി സ്വപ്‌നം കണ്ടിരുന്ന ക്ഷത്രിയന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കാനാവതെയാണ് അദ്ദേഹം യാത്രയായത്.

ഉഷ്ണമേഖല, അജ്ഞതയുടെ താഴ്‌വര എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകള്‍ . ഒറോത എന്ന കൃതി കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനാക്കി. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2005), ബാലാമണിയമ്മ പുരസ്‌കാരം (2008), പത്മപ്രഭ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

എഴുത്തുകാരന്റെ ദര്‍ശനങ്ങളില്‍ പലപ്പോഴും കാലം നദിയായി പിറവിയെടുക്കുന്നു. കാക്കനാടന്റെ മികച്ച കൃതിയായ ‘ഏഴാംമുദ്രയിലും’, കോഴി, സാക്ഷി, അജ്ഞതയുടെ താഴ്‌വര, ഇന്നലെയുടെ നിഴല്‍, ഈ നായ്ക്കളുടെ ലോകം എന്നീ നോവലുകളിലും ഈ നദിയുടെ ആരവും നമുക്ക കേള്‍ക്കാം. മരണം ആസന്നമാകുന്ന നിമിഷത്തില്‍ നിര്‍ത്തി മനുഷ്യനെ വ്യാഖ്യാനിക്കുമ്പോഴാണ് അവന്റെ തനിമ വെളിപ്പെടുക; അപ്പോഴാണ് ധര്‍മ്മലങ്കല്പം വ്യര്‍ഥമാണെന്നും മനുഷ്യന്‍ ശൂന്യതയാണെന്നും അറിയാന്‍ കഴിയുക എന്ന ദര്‍ശനം തന്റെ നോവലുകളിലൂടെ അദ്ദേഹം മുന്നോട്ടു വച്ചു. സത്യമായിട്ടുള്ളത് മൃത്യു എന്ന യാഥാര്‍ഥ്യം മാത്രം.

‘ മരണത്തിനു മുന്‍പില്‍ എല്ലാവരും കൊമ്പുകുത്തുന്നു. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ഏതു കൂനാങ്കുരുക്കും ഒപ്പിക്കുന്നു. എന്തിനും തയ്യാറാവുന്നു. ബുദ്ധിമുട്ടി കെട്ടിഉയര്‍ത്തുന്ന ജീവിതമെന്ന സങ്കല്പസൗധം ഒരു ഞൊടിയിടയില്‍ തകര്‍ന്നുവീഴുന്നു. മരണം എന്ന യാതാര്‍ഥ്യത്തിന്റെ മുന്‍പില്‍ വെറും സ്വപ്‌നമായ ഈ ജീവിതം എത്ര നിരര്‍ഥകമാണ്.’( സാക്ഷി)

ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടാതെ, ആരോടും അസൂയയോ മത്സരമോ ഇല്ലാതെ, എല്ലാവരെയും സ്‌നേഹിച്ച് തന്റെ അലങ്കോലപ്പെട്ട ചെറിയ ലോകത്ത് ജീവിച്ച വലിയ എഴുത്തുകാരനാണ് കാക്കനാടന്‍ .ദൈവം സ്‌നേഹിക്കുന്ന ഈ എഴുത്തുകാരന് ആദരാഞ്ജലികള്‍

Wednesday, October 12, 2011

മഷി പടരുന്ന അക്ഷരത്തണലുകൾ-ഡോ.പി എം ഗിരീഷ് Book Review

മഷി പടരുന്ന അക്ഷരത്തണലുകൾ-ഡോ.പി എം ഗിരീഷ്

 ‘കവിതകൾ എന്നെപ്പോലുള്ള വിഡ്ഢികളാൽ ഉണ്ടാക്കപ്പെട്ടു എന്നാൽ, ഈശ്വരന് മാത്രമേ ഒരു വൃക്ഷം ഉണ്ടാക്കാനാവൂ ( ജൂതകവിത) ഈ ജൂതകവിത* യുടെ പൊരുൾ ഉൾക്കൊള്ളുന്ന കവിയാണ് ജോസഫ് കെ ജോബ്. കാരണം എഴുത്തിന്റെ സംഘർഷങ്ങളും പ്രകൃതിയുടെ ക്ഷയോന്മുഖാവസ്ഥയുമാണ് ജോസഫിന്റെ ആകുലതകൾ. പ്രകൃതിപരിണാമങ്ങളുടെ അതിസൂക്ഷമഭാവങ്ങൾ ആവാഹിച്ചെടുക്കാൻ മനുഷ്യൻ ആർജിച്ച സാങ്കേതികത്തികവ് എത്രമാത്രം അപര്യാപ്തമാണെന്ന് കവിയ്ക്ക് അറിയാം. അതുകൊണ്ടാണ്, ‘കവിത എഴുതാനാണെളുപ്പം/എഴുതുമ്പോൾ/ഒന്നും നഷ്ടപ്പെടാനില്ലെന്ന്’ : കവിയ്ക്ക് പറയാനാകുന്നത്. ഇതിന്റെ മറ്റൊരു തലം ഭ്രാന്ത് എന്ന കവിതയിൽ കാണാം : ‘പിരാന്തു [...]


‘കവിതകൾ
എന്നെപ്പോലുള്ള വിഡ്ഢികളാൽ
ഉണ്ടാക്കപ്പെട്ടു
എന്നാൽ, ഈശ്വരന് മാത്രമേ
ഒരു വൃക്ഷം
ഉണ്ടാക്കാനാവൂ ( ജൂതകവിത)

ഈ ജൂതകവിത* യുടെ പൊരുൾ ഉൾക്കൊള്ളുന്ന കവിയാണ് ജോസഫ് കെ ജോബ്. കാരണം എഴുത്തിന്റെ സംഘർഷങ്ങളും പ്രകൃതിയുടെ ക്ഷയോന്മുഖാവസ്ഥയുമാണ് ജോസഫിന്റെ ആകുലതകൾ.

പ്രകൃതിപരിണാമങ്ങളുടെ അതിസൂക്ഷമഭാവങ്ങൾ ആവാഹിച്ചെടുക്കാൻ മനുഷ്യൻ ആർജിച്ച സാങ്കേതികത്തികവ് എത്രമാത്രം അപര്യാപ്തമാണെന്ന് കവിയ്ക്ക് അറിയാം. അതുകൊണ്ടാണ്, ‘കവിത എഴുതാനാണെളുപ്പം/എഴുതുമ്പോൾ/ഒന്നും നഷ്ടപ്പെടാനില്ലെന്ന്’ : കവിയ്ക്ക് പറയാനാകുന്നത്. ഇതിന്റെ മറ്റൊരു തലം ഭ്രാന്ത് എന്ന കവിതയിൽ കാണാം : ‘പിരാന്തു പിടിച്ചു നേരത്ത്/ കവിതയെഴുതാൻ എനിക്ക് ഭ്രാന്തില്ല’ എന്ന്. സജീവവും സുതാര്യവുമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുമ്പോളാണ് കവിയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് :

ചവിട്ടിയരയ്ക്കും മുമ്പ്
ഭൂകമ്പം
ഒന്ന് കരൾ പിടഞ്ഞിട്ടുണ്ടാകണം
മാപിനികളൊന്നും
അത്
ചൂണ്ടിക്കാട്ടിയിട്ടില്ല
(ആവാസവ്യവസ്ഥ)

പ്രകൃതിയെ പ്രതിരോധമാധ്യമമാക്കി മാറ്റുകയാണ് ഈ കവി. മനുഷ്യന്റെ പൊറുതിയ്ക്കായി പ്രകൃതി ചില പാഠങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്. ഓരോ ജീവനെയും തമ്മിൽ കൊരുക്കുന്ന ആവാസവ്യവസ്ഥയാണത്. അവിടെ സംസ്‌കാരം നാമ്പി ടുമ്പോൾ അത് അതിവാസവ്യവസ്ഥയായി മാറുന്നു. ഈ പരിണാമങ്ങൾക്കിടയിൽ വരുന്ന പൊരുത്തക്കേടു കളാണ് പ്രകൃതിയേയും മനുഷ്യനേയും അകറ്റുന്നത്. ആവാസവ്യവസ്ഥയുടെ പ്രമാണങ്ങൾ പ്രകൃതിയുടെതാണ് അതിവാസവ്യവസ്ഥ യാകട്ടേ മനുഷ്യന്റെതും. ഇവ തമ്മിലുള്ള സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. ആ വാസവ്യവസ്ഥയിൽ പ്രകൃതി പറയുന്ന അളവിൽ വിഭവസംഭരണം നടത്താനുള്ള അറിവിനെയാണ് പരിസ്ഥിതി സാക്ഷരത എന്നു വിശേഷിപ്പിക്കുന്നത് മനുഷ്യൻ മറന്നുപോയ ആ സാക്ഷരതയുടെ പാഠം ഓർമിപ്പിക്കുകയാണ് ലോക ത്തുള്ള പ്രകൃതിപ്രേമികളായ കവികൾ. അവരിൽ ആഫ്രിക്കൻ കവികളയായ കാൻസാരിവിവയും മുസ കൊജി ക്രീക്ക് ജോയ് ഹർജോയുമുണ്ട്. അവരോടോപ്പം ജോസഫും.

ചാർച്ചയുടെ വ്യത്യസ്തഭാവങ്ങളാണ് ജോസഫിന്റെ കവിതകളിലെ രൂപകങ്ങളധികവും. സ്ഥിരമായി കല്പിച്ചു പോരുന്ന ആംഗിക‏ ആഹാര്യ‏വാചിക ഭാവങ്ങൾ രൂപകങ്ങളായി പരിണമിക്കുകയാണ്. ‘പരിചിതമായതിനെ അപ രിചിതവത്ക്കരിക്കുകയാണ് കവിത’ എന്ന ദർശനത്തിന് എതിരാണ് ഇതിലെ രൂപകങ്ങൾ. ആധുനിക കവിതയ്ക്കു ശേഷം സംജാതമായ പ്രതിഭാസംകൂടിയാണിത്.

കവിതയിൽനിന്ന് ചരിത്രഭാവവും ദുർഗ്രഹതയും മാറ്റി വാച്യാർഥതലത്തിലേക്ക് കവിതയെകൊണ്ടുപോകുകയെ ന്നത് പുതുകവികളുടെ പൊതുരീതിയാണ് ; മിക്കകവിതകളിലും ജോസഫും ഈ രീതി പിൻതുടരുന്നുണ്ട്. പുതുകവിതകളുടെ ചിഹ്‌നങ്ങൾ അപ്രകാരമാണ് ജോസഫിൽ അരിച്ചെത്തുന്നത്. അതിനുപ്പറ്റിയ ഭാഷയ്ക്കുള്ള അന്വേഷണവും കവി നടത്തുന്നുണ്ട്. ജോസഫിന്റെ സമകാലികരെന്ന് വിശേഷിപ്പിക്കാവുന്ന മറ്റ് കവികളുടെ കാവ്യവ്യാ കരണത്തിലെ സവിശേഷതകളിൽ പ്രധാനമായവയിലൊന്ന് അവർ കാവ്യഭാഷയെ യുക്തിഭാഷയോട് അടുപ്പി ക്കുന്നുവെന്നതാണ്. യുക്തിഭാഷയ്ക്കിണങ്ങുന്ന ആവർത്തനവും അവരുടെ കവിതകളിൽ കാണാം. തെളിമൊഴിയിൽ പൊതിഞ്ഞ വാക്കുകളോടാണ് അവർക്ക് പ്രിയം.

ഉദാഹരണത്തിന് ‘ഞാൻ അവസാനത്തെ തപാൽക്കാരൻ/ഒടുക്കമവശേഷിച്ച ഒരു കത്തുമായി/ ഊരു തെണ്ടുന്നു’ (റഫീക്ക് അഹമ്മദ്‏ ഞാൻ അവസാനത്തെ തപാൽക്കാരൻ), ‘കത്തുകളെല്ലാ / മെടുത്തു കത്തിച്ചു ഞാൻ (കത്തുകൾ, പി.പി.രാമചന്ദ്രൻ). ഈ വരികളുടെ തെളിമയ്‌ക്കൊപ്പമാണ് ജോസഫും. ഉദാഹരണത്തിന് സക്കറിയയുടെ തെരഞ്ഞടുത്ത കവിതകൾ എന്ന കവിത നോക്കുക : ‘കറവക്കാരനും /പാൽക്കാരനുമായ/ സക്കറിയ കവിതകളെഴുതാറില്ല/പക്ഷേ / കറക്കുന്നതാണ് കവിതയെന്നും/ സ്‌നഹത്തിന്റെ ചീറ്റലാണ് പാലെന്നും / കറിയാച്ചൻ പറയും.’ പുതുകവിതകളുടെ ഭാവുകത്വപരിണാമഘടകങ്ങളോടൊപ്പം ആധുനിക കവിതയുടെ കലാചിسങ്ങളും ജോസഫിന്റെ കവിതകളിൽ കാണുന്നുണ്ട്. അതിലൊന്നാണ് വൈരുദ്ധ്യങ്ങളുടെ സമന്വയം. ഉദാഹരണത്തിന് ഇറച്ചിമരം എന്ന പ്രയോഗം നോക്കുക. ഇത് കവിതയിലെ ഭാവതലവുമായി പ്രതീയമാനമായി മേളിക്കുന്നു.

‘ഓരോ ഇറച്ചിമരത്തിനും കീഴെ
പകയുടെ തടമെടുത്ത്
ഛേദിച്ചു കളഞ്ഞ അകിടിൽ നിന്ന്
വാത്സല്യത്തിന്റെ ചോരയിറ്റിച്ചു കൊടുക്കുക’
(ഇറച്ചിവിറക്)
കുതിരയുടെ പക്ഷിരൂപം എന്ന പ്രയോഗം മറ്റൊരു ഉദാഹരണം

പകരം എന്ന കവിത ഈ സാധ്യതയെ നന്നായി ഉപയോഗിക്കുന്ന കവിതയാകുന്നു.
‘സ്‌നേഹിച്ചതിന് /പകരം ഒരോർമതരാം/ഒരുമ്മ തരില്ല/പകരം ഒരാകാശം തരാം/ഒരു ചിറക് തരില്ല പകരം ഒരു കിനാവ് തരാം/ഒരു ഉൺമ തരില്ല/പകരം ഒരു മൗനം തരാം/ഒരു വാക്കു തരില്ല’. പദതലത്തിൽ മാത്രമല്ല കവിതയുടെ ഭാവതലത്തിലേക്കും വിപര്യയങ്ങളെ കവി സമന്വയിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് :

‘പോകുന്ന വഴിക്കു ഞാൻ കണ്ടു
വളച്ചൊടിച്ചപ്പോൾ
പൊട്ടിപ്പോയ ഒരു ചരിത്രം.
തിരിച്ചുവരുമ്പോൾ
ഞാൻ കണ്ടു
പൊട്ടിയ ചരിത്രം കൊണ്ട്
ക്രിക്കറ്റ് സ്റ്റംബുണ്ടാക്കി
കുട്ടികൾ കളിക്കുന്നു.’ ( വളച്ചൊടിച്ചത്)

ചില അടിസ്ഥാന പ്രമേയങ്ങൾ വെച്ചുതന്നെ കവിതയെഴുതണമെന്ന് ശാഠ്യമുള്ള കവിയാണ് ജോസഫ്. വിപുലമായ സാരാംശങ്ങളുള്ള, ആദിമധ്യാന്തപ്പൊരുത്തമുള്ള കഥ എന്ന അർഥത്തിലുള്ള പ്രമേയമല്ല; മറിച്ച് അവ കവിയുടെ കാഴ്ചകളും പ്രമാണങ്ങളുമാകുന്നു. ഇങ്ങനെ കണ്ടുതും കേട്ടതും വേർതിരിക്കുമ്പോൾ അവ പ്രകൃതിയെ ക്കുറിച്ചുള്ള (തറ/പറ, മറുപടി, ആവാസ്ഥവ്യവസ്ഥ, കീടനാശിനി, ഒരു പഴയ പ്രണയം എന്നീ കവിതകൾ) എഴുത്തിനെക്കുറിച്ചുള്ള (എഴുത്ത്, ഭ്രാന്ത്, വഴിതെറ്റികൾ,ജീവിതം, എഴുത്തധികാരം, സക്കറിയയുടെ തെരഞ്ഞെടുത്ത കവിതകൾ, കവിതയും പൂച്ചയും എന്നിവ). ക്രിയയെക്കുറിച്ചുള്ള (പകരം/സ്ത്രീപക്ഷം, വെറുതെ, മൊബൈൽ വിപ്ളവം) ഇനിമയെക്കുറിച്ചുള്ള (കഴുതകളല്ല, വളച്ചൊടിച്ചത്, രുധിരാധികാരം എന്നിങ്ങനെയുള്ള കവിതകൾ) ബൗദ്ധികാധികാരങ്ങളായി മാറുന്നു.

പ്രമേയചിന്ത കവിയെ ആധുനികകവിതാ തന്ത്രത്തിലാണ് കുറ്റിയടിച്ചിരിക്കുന്നത്. അതിനാൽ ആധുനിക കവിക ളുടെ കലാതന്ത്രമായിരുന്ന സദൃശ സൃഷ്ടിയോടെ ഈ കവിക്ക് പ്രിയമേറെയുണ്ട്. ഉദാഹരണം : വായന.

‘ചക്രവർത്തിയുടെ വീണ/നീറി കത്തുമ്പോൾ/രാജ്യം വായിക്കുന്നതാരാണ്?/വെറുതെ എന്ന കവിത

മനുഷ്യൻ എത്ര സുന്ദരപദമെന്ന്/കക്കൂസ് ടാങ്ക് തുറക്കുന്നവന്/വെറുതെ ഒരു കവിത തോന്നിശവങ്ങളൊന്നും വരാതെ ബോറടിച്ചപ്പോൾ/ശ്മശാനസൂക്ഷിപ്പുകാരൻ/വെറുതെ ഒരു സൗന്ദര്യമൽസരം കാണാൻ പോയി’ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശ്ളഥചേതസ്സുകളായി അക്ഷരത്തണലിൽ അഭയം തേടിയ എ അയ്യപ്പനെയും കമലാസുരയ്യയെയും ജോസഫ് എന്ന കവി വാക്കിൻ പൊക്കാണത്തിലേക്ക് അവരെ മെല്ലെ എടുത്തുവെയ്ക്കുന്നത് നോക്കുക:

വഴി ഓർത്തുവയ്ക്കാതിരിക്കാനാണ്/പട്ടികൾ
മൂത്രമൊഴിക്കുന്നത്/എന്നായിരുന്നു ധാരണ.
ഇപ്പോഴാണ് മനസ്സിലായത്/ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനു വേണ്ടിയാണ്
പട്ടികൾ/വഴി ഓർത്തുവയ്ക്കാത്തത് (വഴിതെറ്റികൾ എ അയ്യപ്പന്)

അവൾ/കണ്ണാടിയായി /ചിതറി വീണു/മുഖം
സുന്ദരിയായി/മത്സരിച്ചു
പല്ല്/സ്ത്രീവാദിയായി/ഞറുമ്മി
കണ്ണ്/കാമുകിയായി/നോക്കി നിന്നു
മൂക്ക്/ഭാര്യയായി/മണത്തറിഞ്ഞു
നാക്ക്/സഹോദരിയായി/പരാതി പറഞ്ഞു
ചെവി/മുത്തശ്ശിയായി/വട്ടം പിടിച്ചു/
മുല/അമ്മയായി (കമലസുരയ്യ എന്ന കവി)


സർപ്പസാന്നിധ്യം എന്ന കവിതയും താക്കോൽ എന്ന കവിതയും പരസ്പരപൂരകങ്ങളായ കവിതകളാണ് ബദൽ സംസ്‌കാരത്തെക്കുറിച്ചുള്ള കവിതകൾ എന്ന് അവയെ വിശേഷിപ്പിക്കാം ബദലുകൾ ചിലർക്ക് വിപ്ലവമാണ് മറ്റ് ചിലർക്കത് ക്ഷണികമായ പ്രതിരോധത്തിനുള്ള മാർഗമാണ്. അക്കാര്യം അടയാളപ്പെടുത്തുകയാണ് ജോസഫ്. ചിന്തയുടെയും സംവാദത്തിന്റെയും നേരിന്റെയും വരകളും കളങ്ങളും വർണങ്ങളും തീർത്ത ബദൽ/സമാന്തരം എന്ന മുറ്റം ഇന്ന് തെറിച്ച വാക്കുപോൽ കുഴമറിഞ്ഞിരിക്കുന്നു. അവിടെയും കവി സർഗ്ഗാത്മകതയുടെ കളഞ്ഞുപോയ താക്കോൽ തേടുകയാണ്.

ജോസഫിന്റെ ചില കവിതകൾ സമൂഹത്തിന്റെ സങ്കല്പരൂപീകരണവുമായി ബന്ധപ്പെട്ടതാണ്. സങ്കല്പന ത്തോടൊപ്പം പരിണാമവിധേയനാകുന്ന വ്യക്തികളും പുതിയ സങ്കല്പനത്തിൽ മിഴിച്ചു നിൽക്കുന്ന മനുഷ്യനും ഇവിടെ കാണാം. അധിനിവേശസംസ്‌കാരത്തിന്റെ ചിഹ്നങ്ങളിൽ അപ്രകാരം അമ്പരക്കുകയാണ് തീവണ്ടി സന്ദേശം എന്ന കവിതയിലെ പൊരുൾ.
തീവണ്ടി കണ്ടിട്ടില്ലാത്തയാൾക്ക്
പാളങ്ങൾൾ എന്നൊരു പൂരകം ചമയ്ക്കാനാവില്ല
സമാന്തരത്തെക്കുറിച്ച് മറ്റേതെങ്കിലും
അയാൾ രൂപപ്പെടുത്തിയിട്ടുണ്ടാകണം
ജനറൽ കമ്പാർട്ട്മെന്റ് എന്നൊരുപമയോ
ലേഡീസ് കമ്പാർട്ട്മെന്റ് എന്നൊരു ബിംബമോ
പച്ചക്കൊടിയെന്നൊരു ഉത്പ്രേക്ഷയോ
അയാൾ ചെയ്തിട്ടുണ്ടാകാൻ ഇടയില്ല

ഈ കവിതയുടെ മറ്റൊരു വശം മൊബൈൽ വിപ്ളവം എന്ന കവിതയിൽ കാണാം:

ടൂറിസ്റ്റുകൾ മറന്നു വച്ച
മൊബൈൽ ഫോൺ
എന്തു ചെയ്യണമെന്നറിയാതെ
അവൻ
അവിടെയുമുവിടെയും ഞെക്കിനോക്കി.
കുറേ അപൂർവ ചിത്രങ്ങൾ കണ്ടു.

‘ഉള്ളിലെ ശബ്ദം മാത്രം കേൾക്കുക. അതുമതി. അധികം വാക്കുകളൊന്നും വേണ്ട’ എന്ന് സൂഫികവിയായ ജലാലുദ്ധീൻ റൂമി എഴുതിയിട്ടുണ്ട്. അതുപോലെ ഈ കവിയും അത്തരം വാക്കുകളുടെ ശബ്ദജലപ്രവാഹമായി ഒഴുകിക്കൊണ്ടിരിക്കും.

സ്ഥിരമായി ഒരിടത്തു വാക്കുകളെ കെട്ടിയിട്ട് കറന്നെടുക്കാൻ കവി ഇഷ്ടപ്പെടുന്നില്ല. അവ വൈയക്തികവും ബൗദ്ധികവും പാരിസ്ഥിതികവും ആയ മേച്ചിൽപ്പുറങ്ങളിൽ യഥേഷ്ടം അലഞ്ഞു നടക്കുന്നു. അതിനാൽ ജോസ ഫിന്റെ ഈ കവിതാസമാഹാരത്തിൽ മഴയിൽകുതിർന്ന വാക്കുകളും മഷി തേടുന്ന വാക്കുകളും മൗനം കത്തുന്ന വാക്കുകളും കാണാം. അതു തന്നെയാണ്‌ ഈ കവിയുടെ വ്യതിരക്തത.

മദ്രാസ് സരവ്വകലാശാല
ചെന്നൈ

Saturday, October 8, 2011

റിട്ടയര്‍ ചെയ്യാത്ത സ്വപ്‌നങ്ങള്‍ -പച്ചക്കുതിര ഒക്ടോബര്‍ 2011 ലക്കം

The move to rise the retirment age of teachers and the Goverment employees in the State is strongly critisized in this article. I personally do not agree to this effect,increase in the retirement age to 60 years.

പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന -( ജോസഫ് കെ ജോബിന്റെ കവിതകള്‍) സൈകതം ബുക്സ് പ്രസിദ്ധീകരിച്ചു



Collection of my poems in Malayalam published by Saikatham Books, Kothamangalam.There are 40 poems in the collection. The foreword is written by Dr. P M Girish of Madras University and illustrations are by Miss Majani.

Saturday, September 3, 2011

Vayala Vasudevan പിള്ളൈ-

Theatre personality Vayala Vasudevan Pillai died at a private hospital here on Monday. He was 67.

Prof. Vasudevan Pillai had been undergoing treatment for cancer at the hospital since August 5, hospital sources said. He is survived by wife, Valsala.

Popularly known as ‘Vayala Sir,' Prof. Vasudevan Pillai had served as director of the School of Drama in Thrissur for over two decades. A disciple of playwright G. Sankara Pillai, he was selected for the Kendra Sangeet Natak Akademi award in 2009 for his contributions to Malayalam theatre.

Some of the his popular plays include Viswadarsanam (1977), Thulaseevaram (1979), Agni (1982), Rangabhasha (1984), Varavelpu (1985), Kuchelagadha (1988), The Death of Nestling (1992), Suthradhara, Ethile... Ethile? (1993), Kunji Chirakukal (1994), and Swarnakokkukal (1999)

T.M. Abraham, vice-chairman, Kerala Sangeeta Nataka Akademi, said here that the body would be taken to Prof. Vasudevan Pillai's residence at Ayanthole in Thrissur. It will be kept on the akademi premises on Tuesday morning for the public to pay their homage. The cremation will be held at Cheruthuruthy on the banks of the Bharathapuzha in the afternoon.

Friday, August 26, 2011

സി.കെ ജാനു/ജോസഫ്.കെ. ജോബ്/പച്ചക്കുതിരയുടെ ആഗസ്റ്റ് ലക്കത്തില്‍

തീവ്രമായ ഇടതുപക്ഷബോധത്തോടെ ആരംഭിക്കുകയും ഗോത്രമഹാസഭ എന്ന സംഘനയക്കു നേതൃത്വം വഹിച്ചുകൊണ്ട് കേരളത്തിന്റെ പൊതുബോധത്തില്‍ പുത്തന്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ആദിവാസി നേതാവാണ് സി.കെ ജാനു. സമീപകാലത്തായി ജാനു ഏറെ നിശ്ശബ്ദയായിരുന്നു. അവര്‍ വലതുപക്ഷത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു എന്ന വിമര്‍ശനങ്ങളും ഉണ്ടായി. മുന്‍ ഇടതുപക്ഷ സര്‍ക്കാരിനെയും സി പി എമ്മിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരിടവേളയ്ക്കുശേഷം ജാനു അഭിമുഖ സംഭാഷണത്തിനു തയ്യാറായി. പച്ചക്കുതിരയുടെ ആഗസ്റ്റ് ലക്കത്തില്‍ ജോസഫ്.കെ. ജോബ് തയ്യാറാക്കിയ ദീര്‍ഘമായ അടിമുഖത്തില്‍ നിന്നും ഏതാനും ഭാഗങ്ങള്‍

2003-ല്‍ മുത്തങ്ങയിലെ പൊലീസ്‌വേട്ടയ്ക്കു കാരണക്കാരായ ഐക്യജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. അഞ്ചു വര്‍ഷം ഭരിച്ച എല്‍.ഡി.എഫ്. പ്രതിപക്ഷത്തുമായി. മാറിയ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

കഴിഞ്ഞ എല്‍ .ഡി.എഫ്. ഗവണ്മെന്റ് അധികാരത്തിലേക്കു വരുന്നതുതന്നെ മുത്തങ്ങസംഭവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടുത്തുകൊണ്ടാണ്. ഗ്രാമങ്ങളും കോളനികളുംതോറും മുത്തങ്ങസംഭവത്തിന്റെ വീഡിയോ കാസറ്റുകള്‍ പ്രദര്‍ശിപ്പിച്ചാണ് അന്നവര്‍ വോട്ടു കാന്‍വാസ് ചെയ്തത്. അധികാരത്തില്‍ വന്നാല്‍ ഭൂരഹിതരായ
മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി കൊടുക്കും, ആദിവാസികളുടെ പേരിലുള്ള മുഴുവന്‍ കേസ്സുകളും പിന്‍വലിക്കും, ഭൂമിവിതരണത്തോടൊപ്പം പുനരധിവാസപാക്കേജ് നടപ്പിലാക്കും എന്നൊക്കെ എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. ആദിവാസികളുടെ സമഗ്രവികസനം സാധ്യമാക്കും എന്നൊക്കെ പറഞ്ഞ് അധികാരത്തിലേറിയവര്‍ അഞ്ചുവര്‍ഷക്കാലം ആദിവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നുമാത്രമല്ല ആദിവാസികള്‍ക്കു ദ്രോഹകരമാകുന്ന നടപടികള്‍ പലതും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സി.പി.എമ്മിന്റെ പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതിയെ(എ.കെ.എസ്.) ഉപയോഗിച്ചുകൊണ്ട് വളരെ നാടകീയമായി സമരപ്രഹസനങ്ങള്‍ നടത്താനും ഭൂമിക്കുവേണ്ടി സമരം നടത്തുന്നത് തങ്ങളാണെന്നു വരുത്തിത്തീര്‍ക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രായോഗികമായി ആദിവാസി വികസനത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞിട്ടില്ല.

? കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണകാലം ആദിവാസികള്‍ക്ക് ഒട്ടും ഗുണകരമായില്ല എന്നാണോ അഭിപ്രായപ്പെടുന്നത്?

$കഴിഞ്ഞ ഗവണ്‍മെന്റിന്റെ വഞ്ചനാപരമായ നിലപാടുകള്‍ ചുരുങ്ങിയ വാക്കുകളിലൊന്നും പറയാനാകില്ല. ആ സര്‍ക്കാര്‍ 2008 ഫെബ്രുവരി 14-ന് ഒരുഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറക്കിയിരുന്നു. ആ ഓര്‍ഡറിലൂടെ, ഒരു തുണ്ടുപോലും ഭൂമിയില്ലാത്ത ആദിവാസികള്‍ക്കുമാത്രം ഭൂമി കൊടുത്താല്‍ മതിയെന്ന ഒരു നിയമമുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. പോഷകസംഘടനയായ എ.കെ.എസ്സിനെ ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും കോലാഹലം സൃഷ്ടിച്ചശേഷം അവര്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ആണത്. പുറത്തുനിന്നു നോക്കിയാല്‍ വളരെ നല്ല ഉത്തരവാണതെന്നു തോന്നും—-കാരണം ഒരു തുണ്ടുഭൂമിപോലും ഇല്ലാത്തവര്‍ക്കാണല്ലോ ഭൂമിക്ക് അര്‍ഹതയുള്ളത്. എന്നാല്‍ ഈ ഉത്തരവുകൊണ്ട് രണ്ടു മൂന്നു സെന്റു മാത്രം ഭൂമി കൈവശമുള്ളവരെല്ലാം പുറത്തായി. ജനോപകാരപ്രദമെന്നു തോന്നിപ്പിക്കുന്ന ഒരു ഉത്തരവിന്റെ മറവില്‍ ആദിവാസികളെ എങ്ങനെ ദ്രോഹിക്കാമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചത്. കേരളത്തിലെ മുഴുവന്‍ ആദിവാസികളെയും ഭൂമി ലഭിക്കുന്നതില്‍നിന്ന് അകറ്റിനിര്‍ത്താനാണ് ഈ ഉത്തരവ് സഹായിച്ചത്. ഈ പനവല്ലിയിലുള്ള ആദിവാസികളുടെ കാര്യമെടുക്കാം: അവരുടെ അപ്പനപ്പൂപ്പന്മാരുടെ കാലംമുതല്‍ കൈവശം വച്ചുവരുന്ന കുറച്ചു സെന്റു ഭൂമിയൊക്കെ അവരുടെ കൈവശം ഉണ്ടാവും. കോളനികളില്‍ വീട് പാസ്സാക്കണമെങ്കില്‍ രണ്ടു സെന്റോ മൂന്നു സെന്റോ ഭൂമിയുണ്ടെന്നു കാണിക്കണം—-അല്ലെങ്കില്‍ വീട് പാസ്സാക്കിക്കൊടുക്കുകയില്ല. അതുകൊണ്ട് ഞങ്ങടെ അച്ഛനമ്മമാരോ അമ്മാവന്മാരോ അവരുടെ കൈവശം വയ്ക്കുന്ന ഭൂമിയില്‍നിന്ന് രണ്ടു സെന്റോ മൂന്നു സെന്റോ ഭൂമി അവരുടെ പേരില്‍ എഴുതിക്കൊടുക്കും. ആ സ്ഥലത്താണ് വീടു പണിയുക. ആ സ്ഥലത്ത് വീടുവച്ചു കഴിഞ്ഞാല്‍പ്പിന്നെ ഒരു കാന്താരിച്ചെടി നട്ടുപിടിപ്പിക്കാനുള്ള സ്ഥലമുണ്ടാകില്ല. ഒരു മനുഷ്യനു ജീവിക്കാനുള്ള പ്രാഥമിക സൗകര്യങ്ങള്‍പോലും അവിടെയുണ്ടാകില്ല. ആദിവാസികള്‍ തിങ്ങിഞെരുങ്ങിക്കഴിയുന്ന ഇങ്ങനെയുള്ള കോളനിവീടുകളില്‍ കഴിയുന്നവര്‍ ഭൂരഹിതരല്ലെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. ഇത്തരം കോളനികളില്‍ കഴിയുന്ന ഒരു ആദിവാസിക്കും ഈ ഉത്തരവുപ്രകാരം ഭൂമി ലഭിക്കുകയില്ല. ഫലത്തില്‍ ഈ ഉത്തരവിലൂടെ ആദിവാസികളെ ദ്രോഹിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

? ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ഇവിടത്തെ ഭൂപ്രഭുക്കളുടെ കൈവശം വച്ചിരിക്കുന്നത് തിരിച്ചുപിടിക്കാനുള്ള ശ്രമമല്ലേ ഏ.കെ.എസ്സിലൂടെ നടത്തിയത്. അതെങ്ങനെ വിമര്‍ശിക്കപ്പെടും?

$ സി.കെ. ശശീന്ദ്രനടക്കമുള്ളവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി സമരം നടത്തിയിട്ട് മഴയും തണുപ്പും പിടിച്ച് അഞ്ചാറു മാസം ആദിവാസികള്‍ സമരക്കുടിലുകളില്‍ ഇരുന്നശേഷം അവരുടെ കോളനികളിലേക്കു തിരിച്ചുപോയി. എന്നിട്ട് ഒരുതുണ്ടു ഭൂമിയെങ്കിലും ആദിവാസികള്‍ക്കു പതിച്ചുനല്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടോ? ആദിവാസികളെ വോട്ടിനുവേണ്ടി കൂടെനിര്‍ത്താന്‍ നാടകം നടത്തി. അത്രതന്നെ.

? ശ്രേയാംസ്‌കുമാറിന്റെ ഭൂമിയിലുള്ള സമരം വെറും രാഷ്ട്രീയ പ്രേരിതമായിരുന്നോ? എന്താണഭിപ്രായം?

$ ശ്രേയാംസ്‌കുമാറിന്റെ ഭൂമി എത്രത്തോളം സര്‍ക്കാരിലേക്കു പോകുന്നതാണ്, അതിലെത്ര ആദിവാസികള്‍ക്കു കിട്ടാന്‍ അര്‍ഹതയുണ്ട് എന്നൊന്നും എനിക്കു കൃത്യമായ കണക്കറിയില്ല. ഭൂമി പിടിച്ചെടുക്കാന്‍ കോടതിവിധി വന്നിട്ടുണ്ടെങ്കില്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് എന്താണിത്ര താമസം? ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം? ഭൂമി ഏറ്റെടുക്കാനും അത് ആദിവാസികള്‍ക്കു വിതരണം ചെയ്യാനുമുള്ള ആര്‍ജ്ജവം ഭരണത്തിലിരിക്കുമ്പോള്‍ സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു. ഭരണത്തില്‍ കൂടെനില്ക്കുമ്പോള്‍ ഭൂമി സംരക്ഷിക്കാനും വിട്ടുനില്ക്കുമ്പോള്‍ സമരംചെയ്ത് ഭൂമി പിടിച്ചെടുക്കാനും ശ്രമിക്കുന്നതാണ് രാഷ്ട്രീയമായ കള്ളത്തരം. ഞങ്ങളൊക്കെ അധികാരത്തിനു പുറത്തുള്ളവരാണ്. ഞങ്ങള്‍ ഭൂമി പിടിച്ചെടുക്കല്‍ സമരങ്ങളൊക്കെ ചെയ്യുന്നതു നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. കാരണം ഞങ്ങള്‍ക്ക് വേറേ വഴിയില്ല. ഭരണത്തിലിരിക്കുന്ന ആളുകള്‍ എന്തിനാണ് ഈ പാവപ്പെട്ടവരെവിട്ട് സമരംചെയ്യിപ്പിക്കുന്നത്? ശ്രേയാംസ്‌കുമാറിന്റെ ഭൂമിയിലും പോത്തന്‍ ജോര്‍ജിന്റെ ഭൂമിയിലുമൊക്കെ ആദിവാസികളെക്കൊണ്ടു കൈയേറ്റസമരങ്ങള്‍ നടത്തിക്കുന്ന അതേസമയത്താണ് ഒരു തുണ്ടു ഭൂമിപോലുമില്ലാത്തവര്‍ക്കു ഭൂമി കൊടുത്താല്‍ മതി എന്ന സര്‍ക്കാര്‍ ഉത്തരവ് ഇവര്‍ കൊണ്ടുവരുന്നത്.


? മുത്തങ്ങ സമരം കഴിഞ്ഞതോടെ സി.കെ. ജാനുവും ജാനുവിന്റെ പ്രസ്ഥാനവും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു എന്ന് ചില രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായപ്പെടുന്നുണ്ട്. ജാനു എവിടെപോയി? ഇനി ജാനുവിന് എന്തു പ്രസക്തി എന്നാണ് അവര്‍ ചോദിക്കുന്നത്.

$ മരിച്ചിട്ടൊന്നുമില്ല ഞാന്‍. അത്രവേഗമൊന്നും മരിക്കുകയുമില്ല ഞങ്ങള്‍ . കേരളത്തിന്റെ സമരചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിപ്പിക്കപ്പെടുന്ന ഒരു സമരമാണ് മുത്തങ്ങയിലേത്. കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ അന്നുതന്നെ ഞങ്ങള്‍ ചത്തൊടുങ്ങേണ്ടതായിരുന്നു. വെടിവയ്പുകള്‍ക്കോ പോലീസ് അതിക്രമങ്ങള്‍ക്കോ തകര്‍ക്കാന്‍ കഴിയാത്ത സമരവീര്യം ഇപ്പോഴുമുണ്ട്. ഞങ്ങള്‍ ഇപ്പോഴും സജീവമായി ഇവിടെത്തന്നെയുണ്ട്. എവിടേക്കും ഒളിച്ചോടിയിട്ടില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടി മരണംവരെയും ഞങ്ങള്‍ സമരംചെയ്യും. മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാനും അവരുടെ പേരിലുള്ള കേസ്സുകള്‍ പിന്‍വലിച്ച് വനാവകാശം നല്കാനുംവേണ്ടി ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു.

? എന്നാല്‍ അതിനിടയില്‍ മുത്തങ്ങയില്‍ ആദിവാസിവേട്ടയുണ്ടായി. അതിനുത്തരവാദികള്‍ പൂര്‍ണ്ണമായും യു.ഡി.എഫുകാരായിരുന്നു.

$ ശരിയാണ്, യു.ഡി.എഫ്. അധികാരത്തിലിരിക്കുമ്പോഴാണ് ‘മുത്തങ്ങ സംഭവം’ ഉണ്ടാവുന്നത്. എന്നാല്‍ അതേ യു.ഡി.എഫുകാര്‍ മുത്തങ്ങസമരത്തെ സമരമായി അംഗീകരിക്കുകയും ആദിവാസികളുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ഭൂമി കൊടുക്കുകയും ചെയ്തു. ഇത് ഒരു ചെറിയ കാര്യമല്ല. കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ആ സമയത്ത് ഒരു വെടിവയ്പുസംഭവം നടന്നു, അത് ഗവണ്‍മെന്റിന്റെ ഒത്താശയോടെയാണോ അല്ലാതെയാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. അന്നത്തെ ആ വെടിവയ്പുസംഭവത്തില്‍ യു.ഡി.എഫിനുള്ളത്ര പങ്ക് എല്‍.ഡി.എഫിനുമുണ്ട്. ഇപ്പോള്‍ മുത്തങ്ങസംഭവത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന്റേതുമാത്രമാണെന്നു പറയുന്നുണ്ടെങ്കിലും സി.പി.എമ്മിനും അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാനാകില്ല. മുത്തങ്ങയില്‍ വരാത്ത ആദിവാസികളെപ്പോലും ചൂണ്ടിക്കാട്ടി ഇവരൊക്കെ സമരത്തിനുണ്ടായിരുന്നു ഇവരെ പിടിച്ചോളൂ എന്നു പറഞ്ഞ് കേസ്സില്‍ കുടുക്കിയ സംഭവങ്ങള്‍ എത്രയോ ഉണ്ടായിട്ടുണ്ട്. ആദിവാസികളെ കേസ്സില്‍ കുടുക്കാന്‍ കഷ്ടപ്പെട്ട് പരിശ്രമിച്ച സി.പി.എം. നേതാക്കളെ എനിക്കറിയാം. അതുപോലെ മുത്തങ്ങസമരം നടക്കുമ്പോള്‍ സമരത്തിലുള്ള ആദിവാസികളെ കുടിയിറക്കണമെന്നാവശ്യപ്പെട്ട് മൈസൂര്‍ ഹൈവേ റോഡ് ഉപരോധിച്ച് സമരം നടത്തുന്നതില്‍ എല്‍.ഡി.എഫാണ് മുന്നിലുണ്ടായിരുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അതില്‍ തുല്യപങ്കാളിത്തമുണ്ട്. ആദിവാസികളെ പീഡിപ്പിക്കുന്നതില്‍ എല്ലാ രാഷ്ട്രീയക്കാരും ഒത്തൊരുമിക്കും—-അതാണല്ലോ എന്നെത്തെയും അവസ്ഥ.

? ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടായിരിക്കുന്നത് ഈ മന്ത്രിസഭയിലാണ്. പി.കെ. ജയലക്ഷ്മിയുടെ മന്ത്രിസ്ഥാനലബ്ധിയെക്കുറിച്ച് എന്തു തോന്നുന്നു?

$ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ആദിവാസി മന്ത്രി ഉണ്ടാകുന്നത്. അതിലും പ്രധാനപ്പെട്ട കാര്യം ഒരു വനിതതന്നെ പട്ടികവര്‍ഗ്ഗക്ഷേമമന്ത്രിയായി വരുന്നു എന്നതാണ്. വളരെയേറെ പ്രതീക്ഷയും ആഹ്ലാദവും അതുണ്ടാക്കുന്നുണ്ട്. പി.കെ. ജയലക്ഷ്മിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും—-അവര്‍ക്കു കൊടുത്തിരിക്കുന്ന വകുപ്പുവച്ച്. അതു ചെയ്യാനുള്ള ആഗ്രഹവും അവര്‍ക്കുണ്ട്. ഞാന്‍ ഈ അടുത്തകാലത്ത് ജയലക്ഷ്മിയുമായി പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. ആദിവാസിവികസനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അവരുടെ വാക്കുകളില്‍ വ്യക്തമാണ്. നിലവിലുള്ള രാഷ്ട്രീയ-ബ്യൂറോക്രാറ്റിക് സംവിധാനത്തിനകത്തുനിന്നുകൊണ്ടു മാത്രമേ അവര്‍ക്കു പ്രവര്‍ത്തിക്കാനാവുകയുള്ളൂ എന്നൊരു പരിമിതിയുണ്ട്. അവരുടെ ആശയാഭിലാഷങ്ങള്‍ ഈ സംവിധാനത്തിനകത്തു നിന്നുകൊണ്ട് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയും എന്നതാണ് ഇവിടത്തെ വെല്ലുവിളി. തന്റെ സങ്കല്പങ്ങള്‍ നൂറു ശതമാനം പ്രായോഗികമാക്കി പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിയുമോ എന്നതൊക്കെ കണ്ടറിയേണ്ടതുണ്ട്. ഇപ്പോള്‍ അവരെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ സത്യസന്ധയാണ്, കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകുന്ന വ്യക്തിയാണ്. കഴിവിന്റെ പരമാവധി ഈ രംഗത്ത് അര്‍പ്പിക്കാനുള്ള മനസ്സ് ഇപ്പോഴേതായാലും ഉണ്ട്.

? കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയനേതൃത്വത്തിന്, പ്രത്യേകിച്ച് വി.എസ്., പിണറായി, ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമീപനങ്ങള്‍ എപ്രകാരമായിരുന്നു.

$ വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഞങ്ങള്‍ നീതി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ആദിവാസി പക്ഷത്തുനിന്നു നോക്കിയാല്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്നു പറയാനാകില്ല. അധികാരത്തിലിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയ മുഖ്യമന്ത്രിയെന്നാവും നാളെ അദ്ദേഹം അറിയപ്പെടുക. ആദര്‍ശങ്ങള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു മുഖ്യമന്ത്രിയെയല്ല നമുക്കാവശ്യം—-കാര്യങ്ങള്‍ ഉചിതമായി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയെയാണ്. മുന്‍ സര്‍ക്കാരുകള്‍ കണ്ടെത്തിയ ഭൂമിക്കപ്പുറത്ത് ഒരു സെന്റു ഭൂമിപോലും ആദിവാസികള്‍ക്കു കൊടുക്കാന്‍ വി.എസ്. അച്യുതാനന്ദനു കഴിഞ്ഞിട്ടില്ല. വനാവകാശനിയമത്തെ അട്ടിമറിച്ച് ആദിവാസികള്‍ക്ക് അര്‍ഹമായതുകൂടി അദ്ദേഹം നഷ്ടപ്പെടുത്തി.

? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചോ?

$ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അധികാരത്തിലേക്കു വന്നതല്ലേയുള്ളൂ. മുമ്പത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആറളം ഫാമില്‍ ആദിവാസികള്‍ക്കു ഭൂമിവിതരണം തുടങ്ങിവച്ചത്. 840 പേര്‍ക്ക് ആദ്യപടിയായി ഭൂമി കൊടുത്തു. ഭൂമി വിതരണത്തിനുവേണ്ടി ഒരു സര്‍വേ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. അതുപോലെ ആ ഗവണ്‍മെന്റിന്റെ കാലത്താണ് ട്രൈബല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നത്. ഈ അടുത്തകാലത്ത് ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ ട്രൈബല്‍ മിഷന്‍ പുനരുജ്ജീവിപ്പിക്കുന്ന കാര്യം മുഖ്യപരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറളം ഫാമില്‍ പുനരധിവസിക്കപ്പെട്ടവര്‍ക്ക് അവിടെത്തന്നെ ജീവിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനു പാകത്തില്‍ പുനരധിവാസ പാക്കേജ് കൃത്യമായി നടപ്പിലാക്കുക എന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

? പൊതുപ്രവര്‍ത്തനരംഗത്തുള്ള സ്ത്രീകള്‍ പലരും വിവാഹം, കുടുംബജീവിതംപോലെയുള്ള വിഷയങ്ങളോട് താല്‍പര്യം കാണിക്കാറില്ല അല്ലെങ്കില്‍, അവര്‍ അതില്‍ വിജയിക്കാറില്ല—ജയലളിതയെയും മമതാ ബാനര്‍ജിയെയും ഗൗരിയമ്മയെയുമൊക്കെപ്പോലെ. സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തിരക്കുകളില്‍പ്പെട്ടു കിടക്കുന്ന സി.കെ. ജാനുവും ആ വഴി പിന്തുടരുകയാണോ.
$ ശരിക്കു പറഞ്ഞാല്‍ വിവാഹത്തെപ്പറ്റിയോ കുടുംബജീവിതത്തെപ്പറ്റിയോ ഒന്നും ചിന്തിക്കാന്‍ ഇതുവരെ സമയമുണ്ടായിട്ടില്ല. എന്നുവച്ച് ഒന്നും വേണ്ടെന്നു വച്ചിട്ടുമില്ല. എല്ലാ കാര്യങ്ങളും ഒത്തുവന്നാല്‍ അതിനെപ്പറ്റിയും ആലോചിക്കാവുന്നതേയുള്ളൂ.

Saturday, August 6, 2011

K K Annan Waynad


Manathavady: K K Annan, former M L A of North Waynad legislative assembly constituency, died today on 6 August 2011. He was very actively involved in the political circle till 90s. Later he became a traditional tribal medical practioner.

Sunday, June 26, 2011

ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും

ചെരിപ്പിടാതെ നടക്കുന്ന മനുഷ്യരുമായി മൊബൈല്‍ഫോണ്‍ കൊണ്ടു നടക്കാത്തവരെ സാദൃശ്യപ്പെടുത്താനാവില്ല. ചെരിപ്പിടാത്തയാള്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുന്ന പലതരം സുഖദുഖങ്ങളുണ്ട്. ഭൂമിയുമായി നിരന്തരം അനുഭവിക്കുന്ന സ്പര്‍ശന സുഖമാണ് ഈ ഇനത്തില്‍ പ്രധാനം. കല്ലും മുള്ളും ചെളിയും അഴുക്കുമൊക്കെ ചെരിപ്പിടാത്ത കാലിന്റെ വേദനകളാകാം. അസൗകര്യങ്ങളും അലോസരങ്ങളും അതിനുണ്ടാകാം. പക്ഷേ മണ്ണിന്റെ മാര്‍ദ്ദവവും കുളിര്‍മയും അവന്/ അവള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന ചില സൗഭാഗ്യങ്ങളത്രേ. ചെരിപ്പിടാ നടത്തത്തില്‍ ഒരു ദിഗംബര ക്രീഡയുടെ അനുഭൂതിയുണ്ടാകുമെന്നു തോന്നുന്നു.

വാച്ചു ധരിക്കാത്തയാളെ മൊബൈല്‍ കൊണ്ടു നടക്കാത്തവരുമായി സാദൃശ്യപ്പെടുത്താനാകുമെന്ന് തോന്നുന്നില്ല. കാരണം വാച്ചു ധരിക്കാത്തതു കൊണ്ട് ആര്‍ക്കുമൊരു സമയവും നഷ്ടപ്പെടുന്നില്ല. തികച്ചും ആപേക്ഷികമായ സമയത്തെ മനുഷ്യ സംസ്‌കാരത്തിന്റെ സമയ ബിന്ദുക്കൡലേക്കും സൂചികളിലേക്കും ബന്ധിപ്പിക്കുന്നു എന്നു മാത്രമേ ഒരു വാച്ചിന് പറഞ്ഞു തരാനുള്ളൂ.

ഒരു ഫോണിന്റെ പരിമിതമായ ഉപയോഗതലങ്ങളില്‍ നിന്ന് വളര്‍ന്നു വളര്‍ന്ന് മൊബൈല്‍, ജീവിതത്തിന്റെ സമസ്ത തലങ്ങളേയും കടന്നു പിടിച്ച ഈ കാലത്ത് ഇനിയത് ഇല്ലാത്ത കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ കൂടി വയ്യ. വാഹനങ്ങളും ഇലക്ട്രിസിറ്റിയുമായിരിക്കണം ഇതിനു മുമ്പ് ഈ അവസഥ സൃഷ്ടിച്ച മറ്റ് സാങ്കേതിക വിദ്യങ്ങള്‍.

ചെരിപ്പോ വാച്ചോ കണ്ണടയോ വടിയോ പോലെ ശരീരത്തോട് പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഒരു ഉപകരണം മെല്ലെ ശരീരത്തിന്റെ ഭാഗം തന്നെയായി, ഒരു ശരീരാവയവമായി രൂപാന്തരപ്പെട്ടു. മൊബൈല്‍ കൊണ്ടു നടക്കാതിരിക്കുമ്പോള്‍ എന്റെ ശരീരാവയവങ്ങളിലൊന്ന് കൊണ്ടു നടക്കുന്നില്ലെന്നാണ് ഇപ്പോഴെനിക്ക് തോന്നിപ്പോകുന്നത്. ശരീരത്തില്‍ നിന്ന് പുറത്തു വയ്ക്കാവുന്ന എന്റെ ഏക ശരീരാവയവം. മൊബൈല്‍ എന്തിന്റെ എക്‌സ്റ്റന്‍ഷനാണ്, നീട്ടലാണെന്ന് പലരും അന്വേഷിച്ചിട്ടുണ്ട്. ആദ്യമത് എന്റെ തൊണ്ടയുടെ മാതം നീട്ടലായിരുന്നു. അലറി വിളിക്കാതെ, കേള്‍ക്കത്താ ദൂരത്തേക്ക് വിളിക്കാന്‍ സഹായിച്ച ഒരു ഉപകരണം. എഴുത്തിന്റേയും കണ്ണിന്റേയും കമ്പ്യൂട്ടറിന്റേയുമൊക്കെ നീട്ടലായി അത് വേഗം വളര്‍ന്നു. എന്റെ ശ്വാസകോശത്തിന്റെ എക്സ്റ്റന്‍ഷനാണ് ഇപ്പോള്‍ ഈ മൊബൈല്‍. പുറത്തു വച്ചാലും സ്പന്ദിക്കുന്ന ശ്വാസകോശം. പുറത്ത് ശ്വാസകോശമുള്ള ജീവിയാണ് ഞാന്‍ എന്നു തുടങ്ങുന്ന സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട്. ‘വീട്’ എന്ന ആ കവിത മൊബൈലിനെപ്പറ്റിയുമാകാം. മഞ്ഞും മഴയും വെയിലും റെയ്ഞ്ചും ചാര്‍ജും വ്യത്യാസപ്പെടുമ്പോള്‍ പ്രതിസ്പന്ദിക്കുന്ന ഒരു ശ്വാസകോശം. മൊബൈല്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇടപെടുന്നതെങ്ങനെയെന്ന അന്വേഷണം ഇനി വിലപ്പോകില്ല-അത്രയ്ക്കുണ്ട് അത്തരം അന്വേഷണങ്ങള്‍.

എന്തായാലും സാങ്കേതികവിദ്യ ജനതകളെ മാറ്റുന്നു, അവരുടെ ചിന്തകളെ നയിക്കുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമായി ഇന്ന് മൊബൈല്‍ ഫോണുണ്ട്. ഒരേ സമയത്ത് സംരക്ഷകനും നിരീക്ഷകനുമായിരിക്കുമ്പോള്‍ തന്നെ വില്ലനും ചാരനുമായി ഇരിക്കാനും ഈ ഉപകരണത്തിന് കഴിയുന്നു.

മൊബൈല്‍ ഇല്ലാത്തപ്പോള്‍ / കൊണ്ടു വരാത്തപ്പോള്‍ ഒരേ സമയം ഒട്ടേറെ ഉപകരണങ്ങളില്‍ നിന്നാണ് നാം അകന്നു പോകുന്നത്. മൊബൈല്‍ ഒരു വിവിധോദ്ദേശ്യ യന്ത്രമാകുന്നു. കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററും ഇന്റര്‍നെറ്റും ക്യാമറയും ഒന്നിച്ചു നാം കൊണ്ടുവരാതിരിക്കുന്ന അവസ്ഥയിലെത്തുന്നു. തോക്കോ വടിയോ ടൂത്ത് ബ്രഷോ ഒക്കെ ഈ വിവിധോദ്ദേശ്യ യന്ത്രത്തിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നെങ്കില്‍ അതിന്റെ കൂടി നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമായിരുന്നു.

മൊബൈലില്ലാതെ ഇനി എങ്ങനെ പ്രണയിക്കും? വീട്ടുകാര്‍ ആരുമറിയാതെ ചുരിദാറിനുള്ളിലും ബാഗിനുള്ളിലുമായി വൈബ്രേറ്റിംഗ് മോഡില്‍ മാത്രം മൊബൈല്‍ സൂക്ഷിച്ചിരുന്ന ഒരു കാമുകിയെ അറിയാം. അതി സാഹസികവും നിഗൂഢവുമായി അവള്‍ അത് ചാര്‍ജ് ചെയ്ത് സൂക്ഷിച്ചു. അവനോടു മാത്രം… അവനോടു മാത്രം… വിളിക്കാന്‍ അവന്‍ സമ്മാനിച്ച പ്രണയ സമ്മാനം. സ്വകാര്യമായ മെസേജുകള്‍, സ്വകാര്യമായ മിസ്ഡ് കോളുകള്‍ അവരുടെ പ്രണയത്തിനിടയില്‍ മൊബൈല്‍ ഒരു മരച്ചില്ലയായി. സ്വകാര്യതയാണ് മൊബൈലിന്റെ ഏറ്റവും വലിയ സൗകര്യമായി പലരും പറഞ്ഞു കേട്ടിട്ടുള്ളത്. ഏകപത്‌നീവ്രതം പോലെ ഏകഭര്‍തൃവ്രതം പോലെ പൊസ്സസ്സീവ്‌നെസ്സിന്റെ ചില വ്യവഹാരങ്ങളും മൊബൈലുകളിലുണ്ട്.

അടുത്തിടെ മരിച്ചു പോയ ഒരു സുഹൃത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഓര്‍മ്മ പുതുക്കലിന് വെറുതെ വിളിച്ചു നോക്കി. മറുപടി ദയനീയമായിരുന്നു-’നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല’. അനന്തരാവകാശികളൊന്നും ഏറ്റെടുക്കാതെ പോയ ആ നമ്പറിനെക്കുറിച്ചോര്‍ത്ത് ഞാന്‍ നൊമ്പരപ്പെട്ടു. ഇനിയൊരിക്കലും ആ നമ്പര്‍ എന്റെ മൊബൈലില്‍ തെളിയില്ലല്ലോ എന്നോര്‍ത്തു. ഒരു വ്യക്തി ജീവിച്ചിരിക്കുന്നതിന്റെ അടയാളമായിരുന്നു അയാളുടെ ആ നമ്പര്‍.

ഇത്രയ്ക്ക് വ്യക്തിപരമാകാന്‍ കഴിഞ്ഞ ഒരു ഉപകരണവും മനുഷ്യനിര്‍മ്മിത സാങ്കേതികവിദ്യ ഉല്‍പാദിപ്പിച്ചിട്ടുണ്ടാകില്ല. ഒരു വ്യക്തിക്ക് മുന്നില്‍ ബൃഹത്തായ ലോകം തുറന്നു തരുന്ന ഉണ്ണിക്കണ്ണന്റെ വായായി ഈ ആധുനികവിദ്യ എത്ര പെട്ടെന്നാണ് മാറിത്തീര്‍ന്നത്. നിങ്ങള്‍ മൊബൈലിന്റെ പുറകെയല്ല, നിങ്ങളെ വഴി നടത്തുന്ന വിദ്യയായി മുന്നിലാണ് മൊബൈല്‍.

മൊബൈല്‍ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചതും നമ്മുടെ സ്വാഭാവത്തെ നിയന്ത്രിച്ചതും ഭാഷയെ മാറ്റിയതുമൊക്കെ ഇനി പഴങ്കഥകള്‍ മാത്രം. ആധുനിക മനുഷ്യന്റെ ചില മാനസിക പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്. 1. റെയ്ഞ്ചില്ലായ്മ 2.ബാറ്ററി ചാര്‍ജ്ജില്ലായ്മ 3. പ്രൊഫൈല്‍ സെറ്റിങുകള്‍ ഉണ്ടാക്കുന്ന വിഷമാവസ്ഥകള്‍ 4. അസമയത്തെ റിംഗ് ടോണുകള്‍ 5. മൊബൈലിന്റെ സൂക്ഷിപ്പ് 6. ടോക് ടൈം പ്രശ്‌നങ്ങള്‍…

വായു മലിനീകരണമെന്നോ ജലമലിനീകരണമെന്നോ പറയുന്നതു പോലെ റെയ്ഞ്ചു മലിനീകരണം എന്ന് ഇതുവരെ കേട്ടു തുടങ്ങിയിട്ടില്ല. അന്തരീക്ഷ റെയ്ഞ്ചിനെ മുഴുവന്‍ മൊബൈല്‍ കമ്പനികള്‍ ഞെരുക്കി കളയുന്ന കാലം വരുമോ? റെയ്ഞ്ച് ട്രാഫിക്കിന് ജാമുണ്ടാകുമോ? ഒരു റെയ്ഞ്ചിലും പെടാത്ത ഇടങ്ങളെ പിന്നോക്ക പ്രദേശമായി പ്രഖ്യാപിക്കുമോ? എല്ലായിടവും പരിധിയില്‍ വരുമ്പോള്‍ എല്ലാവരും ഒരു പോലെയാകുമോ?.

ഞാന്‍ ദൂരെ മറുദിക്കുകളിലെ ലോഡ്ജുകളില്‍ പാര്‍ക്കുമ്പോള്‍ എന്റെ മുറിയുടെ ചുറ്റുപാടുകളുടെ പടം ഭാര്യ ആവശ്യപ്പെടുന്നു. മൊബൈല്‍ തിരിച്ചു വച്ച്, പരിസര നിരീക്ഷണം നടത്തുന്ന ഭാര്യയില്‍ നിന്ന് എന്തൊക്കെ എങ്ങനെയൊക്കെ മറയ്ക്കണമെന്നാണ് ആധുനിക ഭര്‍ത്താവായ എന്റെ ഗവേഷണം.

സമയത്തും അസമയത്തും മൊബൈലില്‍ വിളിച്ചു കൊണ്ടിരിക്കുന്നവരെ കാണുമ്പോള്‍ തോന്നാറുണ്ട് ഏതുതരം അരക്ഷിതാവസ്ഥയിലാണ് അവര്‍ പെട്ടു കിടക്കുന്നതെന്ന്. നിങ്ങള്‍ക്ക് ഇനി ആരുമില്ലെന്നു പറയരുത്. നിങ്ങള്‍ക്ക് ഒരു മൊബൈലുണ്ട്-സാമൂഹിക ജീവിതത്തിന്റെ ഒരു പൊക്കിള്‍ക്കൊടി.